Questions from ഇന്ത്യാ ചരിത്രം

1551. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി?

ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം)

1552. "പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?

ഗാന്ധിജി

1553. ന്യായ ദർശനത്തിന്റെ കർത്താവ്?

ഗൗതമൻ

1554. ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

മഹാഭാരതം

1555. കവി രാജ മാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്?

അമോഘ വർഷൻ

1556. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?

ലിട്ടൺ പ്രഭു

1557. മൂന്നാം മൈസൂർ യുദ്ധം?

ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792)

1558. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം?

ടോൾസ്റ്റോയ് ഫാം

1559. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

വാസ്കോഡ ഗാമ (1498 മെയ് 20)

1560. ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

ബോംബെ സമ്മേളനം (1942)

Visitor-3265

Register / Login