Questions from ഇന്ത്യാ ചരിത്രം

1471. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആത്മീയ ഗുരു?

സി.ആർ. ദാസ്

1472. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം?

റെഗുലേറ്റിംഗ് ആക്റ്റ് (1773)

1473. ഇംഗ്ലണ്ടിൽ നെഹൃ പഠിച്ചിരുന്ന സ്ക്കൂൾ?

ഹാരോ പബ്ലിക് സ്കൂൾ

1474. സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?

1929 ലെ ലാഹോർ സമ്മേളനം

1475. പാക്കിസ്ഥാൻ വാദത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?

മുഹമ്മദ് ഇക്ബാൽ

1476. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

പട്ടാഭി സീതാരാമയ്യ

1477. ചിത്രകാരനായ മുഗൾ ഭരണാധികാരി?

ജഹാംഗീർ

1478. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

മെർച്ചന്‍റ് അഡ്വെഞ്ചറീസ്

1479. സത്യാഗ്രഹികളുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?

യേശു ക്രിസ്തു

1480. പ്രബുദ്ധഭാരതം പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

സ്വാമി വിവേകാനന്ദൻ

Visitor-3207

Register / Login