Questions from ഇന്ത്യാ ചരിത്രം

1351. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി?

ഔറംഗസീബ്

1352. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

അർദ്ധ മഗധി

1353. ഷാജഹാൻ നിർമ്മിച്ച പുതിയ തലസ്ഥാനം?

ഷാജഹാനാബാദ് (ഡൽഹി)

1354. 919 ലെ റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി?

റീഡിംഗ് പ്രഭു

1355. ശ്രീബുദ്ധന്‍റെ കുതിര?

കാന്തക

1356. ഝാൻസിയിലും ഗ്വാളിയോറിലും വിപ്ലവം നയിച്ചത്?

ഝാൻസി റാണി

1357. മഹേന്ദ്രവർമ്മനെ ശൈവമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ശൈവ സന്യാസി?

അപ്പർ

1358. ചൗരി ചൗരാ സംഭവ സമയത്തെ വൈസ്രോയി?

റീഡിംഗ് പ്രഭു

1359. ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്?

എഡ്വിൻ അർണോൾഡ്

1360. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

മിർ ജാഫർ

Visitor-3070

Register / Login