Questions from ഇന്ത്യാ ചരിത്രം

1281. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ?

മൂകനായക്; ബഹിഷ്കൃത ഭാരത്

1282. സമുദ്രഗുപ്തനെ ഇന്ത്യൻ നെപ്പോളിയൻ എന്ന് വിശേഷിപ്പിച്ച ചരിത്രകാരൻ?

വിൻസന്റ് സ്മിത്ത്

1283. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

1284. ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

1929

1285. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

1524

1286. ടാഗോർ ഭവൻ സ്ഥിതി ചെയ്യുന്നത്?

ജെറാസങ്കോ (കൽക്കട്ട)

1287. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

1288. ചോളൻമാരുടെ രാജകീയ മുദ്ര?

കടുവ

1289. മാമല്ലപുരം (മഹാബലിപുരം) സ്ഥിതി ചെയ്യുന്ന നദീതീരം?

പാലാർ നദി

1290. അറ്റ് ദ ഫീറ്റ് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്?

രാജേന്ദ്രപ്രസാദ്

Visitor-3015

Register / Login