Questions from ഇന്ത്യാ ചരിത്രം

1081. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

1082. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി?

പാരീസ് ഉടമ്പടി (1763)

1083. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?

ഐൻസ്റ്റീൻ

1084. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)

1085. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം?

ഝാൻസി റാണി റെജിമെന്റ്

1086. രത്നമാലിക എഴുതിയത്?

അമോഘ വർഷൻ

1087. ഋഗ്വേദത്തിലെ ദേവ മണ്ഡലങ്ങളുടെ എണ്ണം?

10

1088. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത്?

1947 ആഗസ്റ്റ് 15

1089. രണ്ടാം അലക്സാണ്ടർ എന്നറിയപ്പെട്ട ഭരണാധികാരി?

ഡെമിട്രിയസ്

1090. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?

ജഹാംഗീർ

Visitor-3693

Register / Login