261. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്?
ധനകാര്യ സെക്രട്ടറി
262. ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്?
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്
263. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?
1992 ഏപ്രിൽ 12
264. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം
265. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?
ഒന്നാം പഞ്ചവത്സര പദ്ധതി
266. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത്?
മുഹമ്മദ് - ബിൻ- തുഗ്ലക്ക്
267. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
268. ആസൂത്രണ കമ്മീഷന്‍റെ ആസ്ഥാനം?
യോജനാ ഭവൻ- ന്യൂഡൽഹി
269. പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?
പഞ്ചാബ് നാഷണൽ ബാങ്ക് - 1895
270. HDFC ബാങ്ക് രൂപീകരിച്ച വർഷം?
1994