201. ഇന്‍ററസ്റ്റ് ആന്‍റ് മണി' എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ മെയിനാർഡ് കെയിൻസ്
202. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം?
2005 ഏപ്രിൽ 1
203. ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം?
2013
204. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്?
പി.സി. മഹലനോബിസ്
205. HDFC ബാങ്കിന്‍റെ ആസ്ഥാനം?
മുംബൈ
206. ഭാതര സർക്കാർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്?
ജൂൺ 29 (പി.സി. മഹലനോബിസിന്‍റെ ജന്മദിനം)
207. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?
ശിവരാമൻ കമ്മീഷൻ
208. ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം?
1938
209. കുടുംബശ്രീ ആരംഭിച്ചത് ഏത് പഞ്ചവത്സരപദ്ധതിയിലാണ്?
ഒമ്പതാം പഞ്ചവത്സരപദ്ധതി - 1999 ൽ
210. ഇന്ത്യയിലെ ആദ്യത്തെ ATM 1987 ൽ മുംബൈയിൽ തുറന്നത്?
HSBC - ദി ഹോങ്കോങ്ങ് ആന്‍റ് ഷാങ്ഹായ് ബാങ്കിങ് കോർപ്പറേഷൻ