Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1701. ബോംബെ അസോസിയേഷൻ സ്ഥാപിച്ചത്?

ജഗന്നാഥ് ശങ്കർ സേത്ത്

1702. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

ആസാം

1703. ഇന്ത്യ ഏറ്റവും കുറച്ച് നീളം അതിര്‍ത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?

അഫ്ഗാനിസ്ഥാന്‍

1704. ഏറ്റവും നീളം കൂടിയ ബീച്ച്?

മറീനാ ബീച്ച്; ചെന്നൈ

1705. കുമിൾ നഗരം (mushroom city of India) എന്നറിയപ്പെടുന്ന സ്ഥലം?

സോളൻ (ഹിമാചൽ പ്രദേശ്)

1706. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ?

പ്രാകൃത്

1707. ഉജ്ജയന്ത കൊട്ടാരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ത്രിപുര

1708. ബൈബിൾ ആദ്യമായി തർജ്ജിമ ചെയ്യപ്പെട്ട ഏഷ്യൻ ഭാഷ?

തമിഴ്

1709. ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ നാട്ടുരാജ്യം?

കത്ത്യവാഢ് (ഗുജറാത്ത്)

1710. പൂഞ്ചി കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര സംസ്ഥാന ബന്ധം

Visitor-3602

Register / Login