Questions from വാര്‍ത്താവിനിമയം

181. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1943 മാർച്ച് 12 - തിരുവനന്തപുരം

182. സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി- ( 1948 ആഗസ്റ്റ് 15 ന് പുറത്തിറക്കി)

183. റെവന്യൂ സ്റ്റാമ്പ് എന്ന പുസ്തകം രചിച്ചത്?

അമൃത പ്രീതം

184. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

തിരുവിതാംകൂർ

185. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഫിലാറ്റലി

186. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?

പ്രോസ് പെറോ ; ഏരിയൽ

187. ഇന്ത്യൻ പ്രസിഡന്‍റ് ആദ്യമായി പോക്കറ്റ് ബീറ്റോ പ്രയോഗിച്ച ബിൽ?

പോസ്റ്റാഫീസ് ഭേദഗതി ബിൽ (1986 ൽ ഗ്യാനി സെയിൽസിംഗ് വീറ്റോ പ്രയോഗിച്ചു)

188. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

കൊൽക്കത്താ

189. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

190. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?

വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )

Visitor-3495

Register / Login