351. ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ?
സത്യജിത്ത് റേ
352. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്?
ന്യൂഡൽഹി
353. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?
ഡക്കാൻ ഒഡീസി
354. കാൻ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം?
സ്വം ( സംവിധായകൻ : ഷാജി എൻ കരുൺ)
355. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ജെറ്റ് വിമാന സർവ്വീസ് എയർ ഇന്ത്യ ആരംഭിച്ച വർഷം?
1960; അമേരിക്കയിലേയ്ക്ക്
356. ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?
ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
357. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്?
1995 ഏപ്രിൽ 1
358. ഏറ്റവും നീളം കൂടിയ ദേശീയ പാത?
NH- 44 - ( വാരണാസി - കന്യാകുമാരി )
359. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?
അലയൻസ് എയർ; 1996
360. എയർ ഡക്കാനെ ഏറ്റെടുത്ത വിമാന കമ്പിനി?
കിങ് ഫിഷർ എയർലൈൻസ്