Questions from ഇന്ത്യാ ചരിത്രം

1981. ഇന്ത്യയിലെ സൂററ്റിൽ ആദ്യ ഇംഗ്ലീഷ് ഫാക്ടറി സ്ഥാപിക്കാൻ അനുമതി നൽകിയ ഭരണാധികാരി?

ജഹാംഗീർ

1982. രണ്ടാം ആംഗ്ലോ മറാത്താ യുദ്ധം അവസാക്കാൻ കാരണമായ സന്ധി?

രാജ്ഘട്ട് (1805)

1983. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്?

പേർഷ്യക്കാർ

1984. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദ ഘോഷിനെ പ്രേരിപ്പിച്ച സംഭവം?

ബംഗാൾ വിഭജനം (1905)

1985. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

1986. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?

1504

1987. ഒന്നാം പാനിപ്പട്ട് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ലോദി രാജാവ്?

ഇബ്രാഹിം ലോദി

1988. സ്വാമി ദയാനന്ദ സരസ്വതി ജനിച്ചവർഷം?

1824 (സ്ഥലം : ഗുജറാത്തിലെ തങ്കാര)

1989. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം?

ബക്സാർ യുദ്ധം (1764 ഒക്ടോബർ 23)

1990. ബഹദൂർ ഷാ II ന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?

റംഗൂൺ

Visitor-3933

Register / Login