Questions from ഇന്ത്യാ ചരിത്രം

1281. അക്ബറുടെ സദസ്സിലെ വിദൂഷകൻ?

ബീർബർ ( മഹേഷ് ദാസ്)

1282. ജാതക കഥകളുടെ എണ്ണം?

500

1283. ഭാരത സർക്കാർ പ്രവാസി ദിനമായി ആചരിക്കുന്നത്?

ജനുവരി 9 (പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയ ദിവസം)

1284. ദണ്ഡി യാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം?

72

1285. മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ജയപാലൻ (ഷാഹി വംശം)

1286. സിംലയെ വേനൽക്കാല തലസ്ഥാനമാക്കി മാറ്റിയ ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

1287. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1288. ഇന്ത്യയെ രണ്ടായി വിഭജിക്കാൻ തീരുമാനിച്ച പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

1289. ഹൂണവംശത്തിലെ ആദ്യ രാജാവ്?

തോരമാനൻ

1290. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

ഹീനയാനം

Visitor-3353

Register / Login