Questions from ഇന്ത്യാ ചരിത്രം

1151. ജഹാംഗീർ അർജ്ജുൻ ദേവിനെ വധിക്കാൻ കാരണം?

ജഹാംഗീറിന്റെ മകൻ ഖുസ്രു രാജകുമാരന് അഭയം നല്കിയതിനാൽ

1152. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1153. ഖിൽജി രാജവംശ സ്ഥാപകൻ?

ജലാലുദ്ദീൻ ഖിൽജി

1154. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1939 ലെ തിരഞ്ഞെടുപ്പിൽ സുഭാഷ് ചന്ദ്രബോസിനോട് പരാജയപ്പെട്ടത്?

പട്ടാഭി സീതാരാമയ്യ

1155. നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല ഗവൺമെന്റ് നിലവിൽ വന്നത്?

1946 സെപ്റ്റംബർ 2

1156. 1881 ൽ ഫാക്ടറി ആക്റ്റ് പാസ്സാക്കിയ വൈസ്രോയി?

റിപ്പൺ പ്രഭു

1157. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

1158. ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

ഐരാവതം

1159. രബീന്ദ്രനാഥ ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?

1901

1160. കിഴക്കിന്റെ ആറ്റില ; കിഴക്കൻ നീറോ എന്നറിയപ്പെട്ടിരുന്ന ഹൂണ രാജാവ്?

മിഹിര കുല

Visitor-3956

Register / Login