Questions from ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം

281. നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

ശിവരാമൻ കമ്മീഷൻ

282. കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

പി.സി. മഹലനോബിസ്

283. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ?

ലക്കഡവാല കമ്മീഷൻ

284. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ATM തുടങ്ങിയത്?

SBl - 2004 - (കൊച്ചിക്കും വൈപ്പിനുമിടയിൽ സർവ്വീസ് നടത്തുന്ന ജങ്കാറിൽ )

285. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്?

ശ്രീ നാരായണ അഗർവാൾ

286. കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

നബാർഡ്

287. ഇന്ത്യയിലാദ്യമായി കോർ ബാങ്കിംഗ്‌ നടപ്പിലാക്കിയത്?

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ മുംബൈ ബ്രാഞ്ച് - 2004

288. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര?

റഗ്മാർക്ക്

289. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?

ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000

290. സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

പ്രസിഡൻസി ബാങ്ക്

Visitor-3573

Register / Login