Questions from ഇന്ത്യൻ ഭരണഘടന

81. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

123

82. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 153

83. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

84. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 32

85. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?

50%

86. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 40

87. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)?

വി. നരഹരി റാവു

88. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?

ഫ്രാൻസ്

89. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്?

1993 ആഗസറ്റ് 14

90. കേന്ദ്ര ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

Visitor-3555

Register / Login