131. നിഷേധവോട്ടിന്‍റെ ചിഹ്നം രൂപകൽപ്പന ചെയ്തത്?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ്
132. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്?
ഗവർണ്ണർ
133. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി?
അലഹബാദ് ഹൈക്കോടതി
134. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?
പഞ്ചാബ്
135. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?
സുകുമാർ സെൻ
136. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?
5 വർഷം അല്ലെങ്കിൽ 65 വയസ്സ്
137. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?
ബംഗ്ലാദേശ്
138. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 51 A
139. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?
നരസിംഹറാവു
140. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം