Questions from ഇന്ത്യൻ ഭരണഘടന

121. സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

65 വയസ്സ്

122. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 324

123. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു )

124. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി?

25 വയസ്സ്

125. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 112

126. ദേശിയ പട്ടികജാതി കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സൂരജ് ഭാൻ

127. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 124

128. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

ജ്യോതി ബസു (പശ്ചിമ ബംഗാൾ)

129. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

130. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്?

ദേശീയ മനുഷ്യാവകാശ കമ്മിഷൻ

Visitor-3318

Register / Login