111. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം?
48 മണിക്കൂർ
112. ദേശിയ പട്ടികജാതി കമ്മീഷന്‍റെ അംഗസംഖ്യ?
5
113. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?
അഡ്വക്കേറ്റ് ജനറൽ
114. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?
ജസ്റ്റീസ് എം. ഹിദായത്തുള്ള
115. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം?
50%
116. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?
അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്‍റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ
117. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 72
118. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 19
119. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?
പഞ്ചാബ് (1951 ജൂൺ 21 )
120. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി?
നരസിംഹറാവു