Questions from ഇന്ത്യാ ചരിത്രം

971. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ?

മിർ കാസിം; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള

972. സ്വാമി വിവേകാനന്ദന്റെ ഗുരു?

ശ്രീരാമകൃഷ്ണ പരമഹംസർ

973. ഇബൻ ബത്തൂത്തയെ ചൈനയിലെ അമ്പാസിഡറായി നിയമിച്ചത്?

മുഹമ്മദ് ബിൻ തുഗ്ലക്

974. രണ്ടാം സംഘം നടന്ന സ്ഥലം?

കപാട്ടുപുരം

975. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

976. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "കുളിക്കടവ് " കണ്ടെത്തിയ സ്ഥലം?

മോഹൻ ജൊദാരോ

977. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് (ദെയ് മാബാദ്)

978. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

വിദ്യാരണ്യൻ

979. ജ്യോതിറാവു ഫൂലെ 1873 ൽ സത്യശോധക് സമാജം സ്ഥാപിച്ച സ്ഥലം?

പൂനെ (മഹാരാഷ്ട്ര)

980. ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

ചാൾസ് വിൽക്കിൻസ്

Visitor-3322

Register / Login