Questions from ഇന്ത്യാ ചരിത്രം

861. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്നും ബോംബെയിലേയ്ക്ക് മാറ്റാൻ കാരണം?

പൂനെയിൽ പ്ലേഗ് പടർന്നുപിടിച്ചത്

862. ഇന്ത്യയിൽ ചക്രവർത്തിമാരുടെ ചിത്രത്തോടു കൂടി സ്വർണ്ണ നാണയം പുറത്തിറക്കിയ രാജവംശം?

ബാക്ട്രിയൻ വംശം

863. ഡൽഹി സുൽത്താനേറ്റിലെ അവസാനത്തെ രാജവംശം?

ലോദിവംശം

864. കേരളത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിന് നേതൃത്വം നൽകിയത്?

ഡോ.കെ ബി മേനോൻ

865. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം?

1658

866. കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി?

ഷേർഷാ

867. മുഹമ്മദ് ബിൻ കാസിം വധിച്ച പഞ്ചാബിലെ ഭരണാധികാരി?

ദാഹിർ

868. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വൈസ്രോയി?

കാനിങ് പ്രഭു

869. ബുദ്ധമതം സ്വീകരിച്ച ഗ്രീക്ക് ഭരണാധികാരി?

മിനാൻഡർ

870. വാതാപി കൊണ്ട എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ l

Visitor-3960

Register / Login