Questions from ഇന്ത്യാ ചരിത്രം

1911. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?

സിവിൽ നിയമലംഘന പ്രസ്ഥാനം (1930)

1912. മഹാബലിപുരത്തെ പഞ്ചപാണ്ഡവരഥ ക്ഷേത്ര ശില്പങ്ങൾ നിർമ്മിച്ച പല്ലവരാജാവ്?

നരസിംഹവർമ്മൻ ll

1913. അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തരായ ഹിന്ദി കവികൾ?

സൂർദാസ് & തുളസീദാസ്

1914. ദ ലൈഫ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതി രചിച്ചത്?

ലൂയിസ് ഫിഷർ

1915. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ?

വില്യം ബെന്റിക്ക്

1916. ആന്ധ്രജന്മാർ എന്നറിയപ്പെടുന്ന രാജവംശം?

ശതവാഹനൻമാർ

1917. മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

രബീന്ദ്രനാഥ ടാഗോർ

1918. വ്യാസന്‍റെ ആദ്യകാല നാമം?

കൃഷ്ണദ്വൈപായനൻ

1919. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം?

മദ്രാസ് (1887)

1920. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

ദാദാഭായി നവറോജി

Visitor-3722

Register / Login