1703. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?
ഐൻസ്റ്റീൻ
1704. ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി വിവേകാനന്ദൻ
1705. സൂഫി സന്യാസിയായ ഖ്വാജാ നിസാമുദ്ദീൻ അവ്ലിയായുടെ ഖബർ സ്ഥിതി ചെയ്യുന്നത്?
ഡൽഹി
1706. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവായിരുന്നത്?
താന്തിയാ തോപ്പി
1707. ജ്ഞാനപ്രകാശം എന്ന പത്രം പ്രസിദ്ധികരിച്ചത്?
ഗോപാലകൃഷ്ണ ഗോഖലെ
1708. "ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ് നമ്മുടെ നാടിനാവശ്യം" എന്ന് പറഞ്ഞത്?
സ്വാമി വിവേകാനന്ദൻ
1709. ജ്യോതിറാവു ഫൂലെയ്ക്ക് മഹാത്മ എന്ന ബഹുമതി ലഭിച്ച വർഷം?
1888
1710. പുഹാർ എന്നറിയപ്പെട്ടിരുന്ന സംഘ കാലഘട്ടത്തിലെ പ്രധാന തുറമുഖം?