1451. സ്വരാജ് പാർട്ടിയുടെ ആദ്യ സെക്രട്ടറി?
മോത്തിലാൽ നെഹൃ
1452. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത്?
ഫ്രാൻസിസ്കോ ഡി അൽമേഡ (1505)
1453. കാകോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട സംഘടന?
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (1925 ആഗസ്റ്റ് 9)
1454. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ ബഹുജന പ്രക്ഷോഭം?
സിവിൽ നിയമലംഘന പ്രസ്ഥാനം (1930)
1455. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "തടികൊണ്ട് നിർമ്മിച്ച ഓട" കണ്ടെത്തിയ സ്ഥലം?
കാലി ബംഗൻ
1456. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?
ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു
1457. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം?
സാരാനാഥ്
1458. കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്?
സ്വാമി വിവേകാനന്ദൻ (1892)
1459. രണ്ടാം ബുദ്ധമത സമ്മേളനം വിളിച്ചുകൂട്ടിയ രാജാവ്?
കാലശോകൻ
1460. ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം?
1504