Questions from ഇന്ത്യാ ചരിത്രം

1421. കുത്തബ് മിനാർ പണി കഴിപ്പിച്ചത് ആരുടെ സ്മരണയ്ക്കായാണ്?

ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി (സൂഫി സന്യാസി )

1422. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ?

ധാരാഷിക്കോവ്

1423. ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1424. മഹാഭാരതത്തിന്‍റെ കർത്താവ്?

വ്യാസൻ

1425. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?

സി. രാജഗോപാലാചാരി

1426. ഇന്ത്യയിലെ സാമൂഹ്യവിപ്ലവത്തിന്റെ പിതാവ് എന്ന് ജ്യോതിറാവു ഫൂലെയെ വിശേഷിപ്പിച്ചത്?

ധനഞ്ജയ് കീർ

1427. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധത്തിന്റെ ഫലമായി ഒപ്പു വച്ച ഉടമ്പടി?

ലാഹോർ ഉടമ്പടി (1846)

1428. ഉപനിഷത്തുകളുടെ എണ്ണം?

108

1429. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്?

ഏലിജാ ഇംപെ

1430. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

Visitor-3552

Register / Login