1301. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം?
പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468)
1302. മഹാത്മാഗാന്ധി ജനിച്ചത്?
1869 ഒക്ടോബർ 2 (പോർബന്തർ - ഗുജറാത്ത്)
1303. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?
1674 ( റായ്ഗഢിൽ വച്ച് )
1304. കനിഷ്കന്റെ തലസ്ഥാനം?
പുരുഷ പുരം (പെഷവാർ )
1305. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?
ഗാന്ധിജി & സരോജിനി നായിഡു
1306. "തൂവലുകളും കല്ലുകളും " ആരുടെ ജയിൽവാസ ഡയറിക്കുറിപ്പുകളാണ്?
പട്ടാഭി സീതാരാമയ്യ
1307. ഗാന്ധിജിയുടെ നിർദ്ദേശാനുസരണം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന?
നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)
1308. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ഹാരപ്പൻ മുദ്ര " കണ്ടെത്തിയ സ്ഥലം?
രൺഗപ്പൂർ
1309. കടൽകൊള്ളക്കാരിൽ നിന്നും ഔറംഗസീബ് പിടിച്ചെടുത്ത ദ്വീപ്?
സന്ദീപ് ദ്വീപ്
1310. സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ജയപ്രകാശ് നാരായണൻ