Questions from ഇന്ത്യാ ചരിത്രം

1201. AD 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?

മുഹമ്മദ് ഗോറി

1202. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി?

ഓപ്പറേഷൻ വിജയ്

1203. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത്?

റോബർട്ട് ക്ലൈവ്

1204. സുംഗ വംശസ്ഥാപകൻ?

പുഷ്യ മിത്ര സുംഗൻ

1205. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി?

ജെയിംസ് l

1206. ഏത് വൈസ്രോയിയുടെ കാലത്താണ് ഡൽഹി ദർബാറിൽ വച്ച് വിക്ടോറിയ രാജ്ഞി കൈസർ - ഇ - ഹിന്ദ് എന്ന പദവി സ്വീകരിച്ചത്?

ലിട്ടൺ പ്രഭു

1207. ഗുപ്ത സാമ്രാജ്യ സ്ഥാപകൻ?

ചന്ദ്രഗുപ്തൻ I

1208. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്?

ഇന്ത്യൻ അശാന്തിയുടെ പിതാവ്

1209. "ദി ബ്രോക്കൺ വിംഗ്സ് " എന്ന കൃതി രചിച്ചത്?

സരോജിനി നായിഡു

1210. അലക്സാണ്ടറെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ഭരണാധികാരി?

അംബി (തക്ഷശിലയിലെ രാജാവ്)

Visitor-3948

Register / Login