Questions from ഇന്ത്യാ ചരിത്രം

1151. ശതപഥ ബ്രാഹ്മണം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു?

യജുർവേദം

1152. ഫിറോസ് ഷാ കോട്ല പട്ടണം പണി കഴിപ്പിച്ച ഭരണാധികാരി?

ഫിറോസ് ഷാ തുഗ്ലക്

1153. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

ഭീഷ്മപർവ്വം (പർവ്വം - 6)

1154. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം?

1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

1155. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

ജയ്ഹിന്ദ്

1156. നിസ്സഹകരണ പ്രസ്ഥാനത്തെ സഹായിക്കൻ ബാലഗംഗാധര തിലക് രൂപീകരിച്ച ഫണ്ട്?

സ്വരാജ് ഫണ്ട്

1157. മുഗളൻമാർക്ക് ഒരു കേന്ദ്രീകൃത ഭരണവ്യവസ്ഥ സംഭാവന ചെയ്തത്?

ഷേർഷാ സൂരി

1158. ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം?

1674 ( റായ്ഗഢിൽ വച്ച് )

1159. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

1160. ഹരിഹരനേയും & ബുക്കനേയും വിജയനഗര സാമ്രാജ്യം സ്ഥാപിക്കാൻ സഹായിച്ച സന്യാസി?

വിദ്യാരണ്യൻ

Visitor-3222

Register / Login