Questions from ഇന്ത്യാ ചരിത്രം

1091. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

ലിസ്ബൺ (1497 ൽ)

1092. "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?

ഐൻസ്റ്റീൻ

1093. കരിനിയമം എന്നറിയപ്പെട്ട നിയമം?

1919 ലെ റൗലറ്റ് ആക്ട്

1094. രാജാറാം മോഹൻ റോയ് അന്തരിച്ചത്?

1833 സെപ്റ്റംബർ 27 (ഇംഗ്ലണ്ടിലെ ബ്രിസ്റ്റലിൽ വച്ച്)

1095. ഇന്ത്യയിലെ ആദ്യ മുസ്ലീം ഭരണാധികാരി?

കുത്തബ്ദ്ദീൻ ഐബക്ക്

1096. മൗലികാവകാശങ്ങളെപ്പറ്റി ഒരു പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം?

1931 ലെ കറാച്ചി സമ്മേളനം

1097. വർദ്ധമാന മഹാവീരന്‍റെ മാതാവ്?

ത്രിശാല

1098. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്?

ഗാന്ധിജി

1099. സംഗീതത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

സാമവേദം

1100. സരോജിനി നായിഡു പങ്കെടുത്ത വട്ടമേശ സമ്മേളനം?

രണ്ടാം വട്ടമേശ സമ്മേളനം (1931; ലണ്ടൻ)

Visitor-3539

Register / Login