Questions from ഇന്ത്യാ ചരിത്രം

1. വേദങ്ങളിലേയ്ക്ക് മടങ്ങുവാൻ ആഹ്വാനം ചെയ്ത സാമൂഹിക പരിഷ്കർത്താവ്?

സ്വാമി ദയാനന്ദ സരസ്വതി

2. മുഹമ്മദ് ഗസ്നി പരാജയപ്പെടുത്തിയ ഇന്ത്യൻ ഭരണാധികാരി?

ജയപാലൻ (ഷാഹി വംശം)

3. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം?

ഹംപി ( കർണ്ണാടക)

4. അവസാന ഹര്യങ്കരാജാവ്?

നാഗദശക

5. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?

ഗാന്ധിജി & സരോജിനി നായിഡു

6. പാക്കിസ്ഥാനിലെ ലാർക്കാനായിൽ കേന്ദ്രീകരിച്ചിരുന്ന സിന്ധൂനദിതട പ്രദേശം?

മോഹൻ ജൊദാരോ

7. ബോധി വൃക്ഷം മുറിച്ചുമാറ്റിയ രാജാവ്?

ശശാങ്ക രാജാവ് (ഗൗഡ രാജവംശം)

8. മുഹമ്മദ് ഗോറി ഇന്ത്യയിലേയ്ക്ക് കടന്ന പാത?

ഖൈബർ ചുരം

9. കുത്തബ് മിനാറിന്റെ ഉയരം?

237.8 അടി

10. ഇന്ത്യയിലെ ആദ്യ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്?

ചന്ദ്രഗുപ്ത മൗര്യൻ (BC 321)

Visitor-3910

Register / Login