Questions from ഇന്ത്യൻ ഭരണഘടന

151. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

5 വർഷം അല്ലെങ്കിൽ 65 വയസ്സ്

152. Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 14

153. ദേശിയ പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

കൻവർ സിംഗ്

154. ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഏറ്റവും കൂടുതൽ കാലം ചെയർമാനായ വ്യക്തി?

ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

155. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി?

എൽ.എം.സിംഗ്‌വി കമ്മിറ്റി

156. സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്?

ഹരിലാൽ ജെ.കനിയ

157. കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ കാലാവധി?

5 വർഷം

158. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

ശ്രീ രാംധൻ

159. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

2004

160. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം?

പഞ്ചാബ് (1951 ജൂൺ 21 )

Visitor-3652

Register / Login