111. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 165
112. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?
കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)
113. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ.എം.എസ്
114. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?
മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
115. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ പ്രഥമ ചെയർമാൻ?
ആർ.എൻ.പ്രസാദ്
116. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?
6 വർഷം അല്ലെങ്കിൽ 65 വയസ്സ്
117. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷന്‍റെ ആദ്യ ചെയർമാൻ?
ശ്രീ രാംധൻ
118. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?
1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
119. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത്?
ഗവർണ്ണർ
120. സുപ്രീം കോടതിയുടെ പിൻ കോഡ്?
110201