101. മുഖ്യമന്ത്രിയായ ആദ്യ വനിത?
സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ്)
102. ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 52
103. സുപ്രീം കോടതിയുടെ പിൻ കോഡ്?
110201
104. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 280
105. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത?
ഷീലാ ദീക്ഷിത് (ഡൽഹി)
106. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?
ഒരു മാസം
107. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 72
108. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?
123
109. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി?
1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി
110. വിവരാവകാശ നിയമം പാർലമെന്‍റ് പാസ്സാക്കുന്നതിന് പ്രേരകശക്തിയായ സംഘടന?
കിസാൻ മസ്ദൂർ ശക്തി സംഘടൻ ( സ്ഥാപക: അരുണാ റോയ് ; സ്ഥാപിച്ച സ്ഥലം: രാജസ്ഥാൻ)