Questions from ഇന്ത്യാ ചരിത്രം

961. മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

ഭഗവത് ഗീത

962. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്?

ലോർഡ് കഴ്സൺ

963. പേഷ്വാ മാരുടെ ആസ്ഥാനം?

പൂനെ

964. വിഷ്ണുവിന്റെ വാഹനം?

ഗരുഡൻ

965. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

966. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി?

രവി കീർത്തി

967. ഹുമയൂണിന്റെ ജീവചരിത്രം?

ഹുമയൂൺ നാമ

968. 1665 ൽ പുരന്തർ സന്ധിയിൽ ഔറംഗസീബിനു വേണ്ടി ഒപ്പുവച്ചത്?

രാജാ ജയ് സിംഗ്

969. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

തുഗ്ലക്കാബാദ്

970. ശ്രീബുദ്ധന്‍റെ ആദ്യകാല ഗുരു?

അലാര കലാമ

Visitor-3309

Register / Login