Questions from ഇന്ത്യാ ചരിത്രം

921. ചമ്പാരൻ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ബീഹാർ

922. വർദ്ധമാന മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?

ജുംബി ഗ്രാമം (രജുപാലിക നദീതീരത്ത് സാല വൃക്ഷ ചുവട്ടിൽ വച്ച്)

923. ഏറ്റവും പഴക്കമുള്ള ഇതിഹാസം?

രാമായണം

924. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി?

ടിപ്പു സുൽത്താൻ

925. വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി വുഡ്സ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു

926. ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

മനു

927. വിവേകാനന്ദൻ ആദ്യമായി ശ്രീരാമകൃഷ്ണ പരമഹംസറെ സന്ദർശിച്ച വർഷം?

1881

928. താജ് മഹൽ പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി?

ഷാജഹാൻ

929. ഡിക്കി ബേർഡ് പ്ലാൻ എന്നറിയപ്പെടുന്ന പദ്ധതി?

മൗണ്ട് ബാറ്റൺ പദ്ധതി

930. ബുദ്ധന്റെ രൂപം ആദ്യമായി നാണയത്തിൽ ആലേഖനം ചെയ്ത രാജാവ്?

കനിഷ്കൻ

Visitor-3319

Register / Login