Questions from ഇന്ത്യാ ചരിത്രം

891. മിതവാദികളും തീവ്രവാദികളും ഒന്നിച്ച സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം (അദ്ധ്യക്ഷൻ: എ.സി. മജുംദാർ)

892. 1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ ഇന്ത്യൻ പതാക ഉയർത്തിയ വനിത?

മാഡം ബിക്കാജി കാമ

893. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

പട്ടാഭി സീതാരാമയ്യ

894. ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

895. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയിയും അവസാനത്തെ ഗവർണ്ണർ ജനറലും?

കാനിംഗ് പ്രഭു

896. സിന്ധൂനദിതട സംസ്ക്കാരത്തിന്‍റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം?

ദിംബാദ് [ ദെയ് മാബാദ് ]

897. അത്തനേഷിയസ് നികേതിൻ രചിച്ച പ്രസിദ്ധ കൃതി?

വോയേജ് ടു ഇന്ത്യ

898. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം?

വാറംഗൽ

899. ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ?

അർദ്ധ മഗധി

900. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

Visitor-3066

Register / Login