Questions from ഇന്ത്യാ ചരിത്രം

841. ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

ഡൽഹൗസി പ്രഭു (1853 ഏപ്രിൽ 16; ബോംബെ - താനെ)

842. മറാത്താ സാമ്രാജ്യത്തിന് അന്ത്യം കുറിച്ച യുദ്ധം?

മൂന്നാം പാനിപ്പട്ട് യുദ്ധം (1761 ൽ അഹമ്മദ് ഷാ അബ്ദാലിയും മറാത്തികളും തമ്മിൽ)

843. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്?

വാറൻ ഹേസ്റ്റിംഗ്സ്

844. ചന്ദ്രഗുപ്ത മൗര്യൻ പരാജയപ്പെടുത്തിയ ഗ്രീക്ക് ജനറൽ?

സെല്യൂക്കസ് നിക്കേറ്റർ

845. ശ്രീബുദ്ധന്റെ ഭാര്യ?

യശോദര

846. സംഘ കാലഘട്ടത്തിൽ യുദ്ധത്തിൽ മരിക്കുന്ന യോദ്ധാവിന്റെ ശവകുടീരത്തിൽ സ്ഥാപിക്കുന്ന കല്ല്?

വീര ക്കല്ല്

847. വർദ്ധമാന മഹാവീരൻ ജനിച്ചത്?

വൈശാലിക്ക് സമീപം കുണ്ഡല ഗ്രാമം (540 BC)

848. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ?

സി.രാജഗോപാലാചാരി

849. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം?

മസൂലി പട്ടണം (1605)

850. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത മഴു " കണ്ടെത്തിയ സ്ഥലം?

രൂപാർ

Visitor-3402

Register / Login