Questions from ഇന്ത്യാ ചരിത്രം

1921. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?

ഖണ്വയുദ്ധം (1527)

1922. ബിയാസ് നദിയുടെ പൗരാണിക നാമം?

വിപാസ

1923. 1935 ൽ റിസേർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുമ്പോൾ ഇന്ത്യൻ വൈസ്രോയി?

വെല്ലിംഗ്ടൺ പ്രഭു

1924. നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം?

1916 ലെ ലക്നൗ സമ്മേളനം

1925. ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

മണിമേഘല

1926. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം?

1961

1927. കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

കമ്പർ

1928. തുഗ്ലക്ക് നാമ രചിച്ചത്?

അമീർ ഖുസ്രു

1929. അക്ബറുടെ സൈനിക സമ്പ്രദായം?

മാൻസബ്ദാരി

1930. ഗാന്ധിജിയുടെ രണ്ടാമത്തെ കേരളം സന്ദർശനം?

1925 മാർച്ച് 8 (വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച്)

Visitor-3994

Register / Login