1221. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ഇന്ത്യൻ വൈസ്രോയി?
ലിൻലിത്ഗോ പ്രഭു
1222. ഡോ.ബി.ആർ.അംബേദ്ക്കർ അന്തരിച്ച വർഷം?
1956
1223. ശിവ നൃത്തം?
താണ്ഡവം
1224. മഗധയുടെ ആദ്യ തലസ്ഥാനം?
രാജഗൃഹം (ഗിരിവ്രജ)
1225. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?
ഇന്ദിരാഗാന്ധി (1959; ഡൽഹി)
1226. ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്?
ലാൻസ്ഡൗൺ പ്രഭു
1227. തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി?
ഡോ. റാഷ് ബിഹാരി ഘോഷ്
1228. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ; പബ്ലിക് സർവ്വീസ് കമ്മീഷൻ ഇവ സ്ഥാപിക്കാൻ വ്യവസ്ഥ ചെയ്ത നിയമം?
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്
1229. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം?
റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784)
1230. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?
ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു