Questions from ഇന്ത്യാ ചരിത്രം

1. സിവിൽ നിയമലംഘന പ്രസ്ഥാനം ഔദ്യോഗികമായി പിൻവലിച്ച വർഷം?

1934

2. ആര്യൻമാരുടെ ആഗമനം ആർട്ടിക്ക് പ്രദേശത്തുനിന്നാണെന്ന് അഭിപ്രായപ്പെട്ടത്?

ബാലഗംഗാധര തിലക്

3. മുഹമ്മദ് ഗോറി പരാജപ്പെടുത്തിയ ഡൽഹിയിലെ ഭരണാധികാരി?

പൃഥിരാജ് ചൗഹാൻ (രണ്ടാം തറൈൻ യുദ്ധം - 1192)

4. ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി?

ചിത്ര ലിപി (pictographic)

5. ഖിൽജി രാജവംശത്തിന്റെ തലസ്ഥാനം?

ഡൽഹി

6. അശോകനെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ച ബുദ്ധമത സന്യാസി?

ഉപഗുപ്തൻ (നിഗ്രോദ)

7. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത്?

ചാൾസ് മെറ്റ്കാഫ്

8. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത്?

സൂററ്റ് (1668)

9. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി?

ഝാൻസി റാണി

10. ഇന്ത്യയിൽ വച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

മേയോ പ്രഭു (ആൻഡമാനിൽ വച്ച്; വധിച്ചത്: ഷേർ അലി)

Visitor-3175

Register / Login