Questions from പൊതുവിജ്ഞാനം

4151. ലാറ്റിനമേരിക്കയിൽ യൂറോപ്യൻമാർ വീണ്ടും ആധിപത്യമുറപ്പിക്കുന്നത് തടയാൻ അമേരിക്ക കൊണ്ടുവന്ന സിദ്ധാന്തം?

മൺറോ സിദ്ധാന്തം

4152. വുഡ് ആൽക്കഹോൾ എന്നറിയപ്പെടുന്നത്?

മെഥനോൾ

4153. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

4154. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി?

ഇടുക്കി

4155. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം?

എക്കോലൊക്കേഷൻ (Echolocation)

4156. വിസ്തീർണ്ണം ഏറ്റവും കൂടിയ താലൂക്ക്?

കോഴിക്കോട്

4157. കേരളത്തിലെ ആദ്യത്തെ റിസര്‍വ്വ് വനം?

കോന്നി

4158. കേൾക്കുന്ന ശബ്ദം ചെവിയിൽ തങ്ങി നിൽക്കുന്ന പ്രതിഭാസം?

ശ്രവണ സ്ഥിരത (Persistence of Hearing)

4159. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

1907

4160. പട്ടികജാതിക്കാർ കുറവുള്ള ജില്ല?

വയനാട്

Visitor-3187

Register / Login