Questions from പൊതുവിജ്ഞാനം

2721. പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്?

ഏത്തപ്പഴം

2722. ആയിരം മലകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റുവാണ്ട

2723. ‘പ്രബുദ്ധഭാരതം’ പത്രത്തിന്‍റെ സ്ഥാപകന്‍?

സ്വാമി വിവേകാനന്ദൻ

2724. ഒരു മൃഗത്തിന്റെയോ വസ്തുവിന്റെയോ ആകൃതിയിൽ കാണപ്പെടുന്ന നക്ഷത്ര കൂട്ടങ്ങൾ?

കോൺസ്റ്റലേഷനുകൾ

2725. സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്?

ഗലീലിയോ

2726. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം?

പാഴി യുദ്ധം

2727. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

2728. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

2729. മാങ്കുളം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

2730. വാട്ടർലൂ യുദ്ധ പരാജയത്തെ തുടർന്ന് നെപ്പോളിയനെ നാടുകടത്തിയ ദ്വീപ്?

സെന്‍റ് ഹെലേന ദ്വിപ്

Visitor-3264

Register / Login