Questions from പൊതുവിജ്ഞാനം

1131. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?

സാവന്ന

1132. ഒളിംപിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത?

പി.ടി.ഉഷ (1980; മോസ്കോ ഒളിമ്പിക്സ്)

1133. കുന്നംകുളത്തിനടുത്തുള്ള കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്‌വേദ പഠനത്തിലെ മൂന്ന് വൈദഗ്ധ്യ പരീക്ഷകൾ അറിയപ്പെട്ടിരുന്നത്?

കടവല്ലൂർ അന്യോന്യം

1134. മൃച്ഛഘടികം രചിച്ചത്?

ശൂദ്രകൻ

1135. 1905 ൽ വെങ്ങാനൂരിൽ കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?

അയ്യങ്കാളി

1136. കുഷ്ഠം (ബാക്ടീരിയ)?

മൈക്കോ ബാക്ടീരിയം ലെപ്രെ

1137. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

1138. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

1139. മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

റൂസ്‌വെൽറ്റ്

1140. തിരുവനന്തപുരത്ത് ചാല കമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആരാണ്?

രാജാ കേശവദാസൻ

Visitor-3715

Register / Login