Questions from പൊതുവിജ്ഞാനം

1141. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് ആര്?

ആഡംസ്മിത്ത്

1142. കേരളത്തിൽ ഏറ്റവും നീളം കുറഞ്ഞ നദി?

മഞ്ചേശ്വരം പുഴ (16 കി.മീ)

1143. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനത്തോടെ ജർമ്മൻ ചക്രവർത്തി കൈസർ വില്യം II നാടുവിട്ട രാജ്യം?

ഹോളണ്ട്

1144. കടൽ ജീവികളിൽ ഓന്തിനെപ്പോലെ നിറം മാറാൻ കഴിവുള്ളത്?

നീരാളി

1145. സ്വതന്ത്ര വിയറ്റ്നാമിന്‍റെ ശില്പി?

ഹോചിമിൻ

1146. എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?

കൈനറ്റോഗ്രാഫ്

1147. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്?

എൻ.എൻ. പിള്ള

1148. 1 കലോറി എത്ര ജൂൾ ആണ്?

4.2 ജൂൾ

1149. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത് ?

കേരളവർമ വലിയകോയി ത്തമ്പുരാൻ

1150. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ?

ആൽക്കലി

Visitor-3889

Register / Login