Questions from കേരളം - ഭൂമിശാസ്ത്രം

51. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

52. വംശനാശം നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന ദേശീയോദ്യാനം?

സൈലന്‍റ് വാലി

53. പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?

കല്ലടയാർ

54. ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

55. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?

തൃശൂർ

56. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

ചേർത്തല

57. പാലക്കാടിനെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്ന ചുരം?

പാലക്കാട് ചുരം

58. സുഖവാസ കേന്ദ്രമായ തുഷാരഗിരി സ്ഥിതി ചെയ്യുന്ന ജില്ല?

കോഴിക്കോട്

59. വില്യം ലോഗന്‍റെ മലബാർ മാനുവലിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

കോരപ്പുഴ

60. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലം?

കായംകുളം NTPC താപനിലയം (രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവർ പ്രൊജക്ട്; അസംസ്ക്യത വസ്തു : നാഫ്ത )

Visitor-3980

Register / Login