Questions from കേരളം - ഭൂമിശാസ്ത്രം

71. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)

72. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

73. സുഖവാസ കേന്ദ്രമായ പൊൻമുടി സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

74. ആറൻമുള വള്ളംകളി നടക്കുന്ന നദീ?

പമ്പാനദി

75. കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മൂലമറ്റം - ഇടുക്കി

76. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?

ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്)

77. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

78. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

79. ആലുവാപ്പുഴ; കാലടിപ്പുഴ എന്നിങ്ങന്നെ അറിയപ്പെടുന്ന നദി?

പെരിയാർ

80. ലോകബാങ്ക് സഹായത്തോടെ കേരളത്തിൽ നടപ്പിലാക്കുന്ന ശുദ്ധജല വിതരണ ശുചിത്വ പദ്ധതി?

ജലനിധി

Visitor-3352

Register / Login