Questions from കേരളം - ഭൂമിശാസ്ത്രം

51. ഇന്ത്യയിൽ ആദ്യമായി വൈദ്യുതോൽപ്പാദനം തുടങ്ങിയ പഞ്ചായത്ത്?

മാങ്കുളം -ഇടുക്കി

52. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

53. ഏറ്റവും വലിയ കായൽ?

വേമ്പനാട്ട് കായൽ (205 Sq km )

54. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?

1992

55. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

56. ആതിരപ്പള്ളി; വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ സ്ഥിതി ചെയ്യുന്ന നദി?

ചാലക്കുടിപ്പുഴ

57. കേരളത്തിലെ നദികളുടെ എണ്ണം?

44

58. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

ഭാരതപ്പുഴ

59. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം?

ഇളമ്പലേരി കുന്ന്- തമിഴ്നാട്

60. കേരളത്തിൽ അഭ്രം ( മൈക്ക) നിക്ഷേപം കണ്ടെത്തിയിട്ടുള്ള ജില്ല?

തിരുവനന്തപുരം

Visitor-3933

Register / Login