1. കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം?
തിരുവനന്തപുരം 1991
2. എല്ലാ ഗ്രാമങ്ങളേയും റോഡ് മുഖേന ബന്ധിച്ച ആദ്യ സംസ്ഥാനം?
കേരളം
3. തൊണ്ണൂറ് ശതമാനവും ജലഗതാഗതത്തെ ആ ശ്രയിക്കുന്ന കേരളത്തിലെ പ്രദേശം?
കുട്ടനാട്
4. കൊച്ചി മെട്രോയുടെ കോച്ചുകൾ നിർമ്മിച്ചത്?
ആന്ധ്രാപ്രദേശിലെ അൽ സ്റ്റോം ഫാക്ടറി (ഫ്രഞ്ച് കമ്പനി )
5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സംസ്ഥാനം?
മഹാരാഷ്ട്ര
6. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത്?
ജോൺ മത്തായി
7. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പി?
റോബർട്ട് ബ്രിസ്‌റ്റോ
8. 12mw സോളാർ പവർ പ്രോജക്ട് നിലവിൽ വന്ന കേരളത്തിലെ വിമാനത്താവളം?
കൊച്ചി വിമാനത്താവളം
9. കേരളത്തിലെ മേജർ തുറമുഖം?
കൊച്ചി
10. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി?
കിൻഫ്ര