1. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണുകൊണ്ടുള്ള (Earth Dam) അണക്കെട്ട്?
ബാണാസുര സാഗർ അണക്കെട്ട്
2. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?
വളപട്ടണം പുഴ - കണ്ണൂർ
3. മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?
കെ.കസ്തൂരി രംഗൻ പാനൽ
4. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സ് എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
മീനച്ചിലാർ
5. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?
മംഗള വനം പക്ഷിസങ്കേതം (എർണാകുളം)
6. പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?
വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
7. പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?
1992
8. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്?
അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക്
9. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർകോട് ( 12 നദികൾ)
10. പ്രാചീന കാലത്ത് ചൂർണ്ണി എന്നറിയപ്പെടുന്ന നദി?
പെരിയാർ