Questions from കേരളം - ഭൂമിശാസ്ത്രം

21. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

ഇടുക്കി ജലവൈദ്യുത പദ്ധതി- 1975 ഒക്ടോബർ 4

22. ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

പെരിയാർ വന്യജീവി സങ്കേതം

23. മുല്ലപ്പെരിയാർ ഏത് നദിയുടെ പോഷകനദിയാണ്?

പെരിയാർ

24. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

തെൻമല

25. തലയാർ എന്ന് തുടക്കത്തിൽ എന്നറിയപ്പെടുന്ന നദി?

പാമ്പാർ

26. ഭാരതപ്പുഴ പതിക്കുന്നതെവിടെ?

അറബിക്കടൽ

27. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?

ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി

28. കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?

ആറ്റുകാൽ ക്ഷേത്രം

29. പെരിങ്ങൽക്കുത്ത് ഇടതുകര ജലവൈദ്യുത പദ്ധതി എത് നദിയിലാണ്?

ചാലക്കുടിപ്പുഴ

30. പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

തിരുവനന്തപുരം

Visitor-3628

Register / Login