Questions from കേരളം - ഭൂമിശാസ്ത്രം

1. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്ന നദി?

വളപട്ടണം പുഴ - കണ്ണൂർ

2. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മംഗള വനം പക്ഷിസങ്കേതം

3. ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ?

കണ്ണാടിപ്പുഴ; തൂതപ്പുഴ; ഗായത്രി പുഴ; കൽപ്പാത്തിപ്പുഴ

4. കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?

ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി

5. കല്ലടയാർ പതിക്കുന്ന കായൽ?

അഷ്ടമുടിക്കായൽ

6. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?

പെരിയാർ

7. കേരളത്തിന്‍റെ വിസ്തീർണ്ണം?

38863 ച.കി.മി

8. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)

9. ഇന്ത്യയിലെ മാൻ വർഗ്ഗങ്ങളിൽ ഏറ്റവും വലുത്?

സാംബാർ

10. കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദി?

പമ്പ - 176 കി.മി.

Visitor-3453

Register / Login